ആലപ്പുഴ: ഗവ. റ്റി.ഡി.മെഡിക്കൽ കോളജിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ ഒഴിവുള്ള റേഡിയേഷൻ ഫിസിസിസ്റ്റ് (ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്‌സ്) തസ്തികയിൽ നിയമിതരാകാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 18ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. യോഗ്യത: ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് എം.എസ് സി ഫിസിക്‌സ്.റേഡിയോളജിക്കൽ ഫിസിക്‌സിൽ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ് കോഴ്‌സ് പൂർത്തികരിച്ചിരിക്കണം. ആല്ലെങ്കിൽ കാലിക്കറ്റ് സർവകലാശാലയുടെ എം.എസ് സി റേഡിയേഷൻ ഫിസിക്‌സ് , ആർ.എസ്.ഒ ലെവൽ ത്രീ സർട്ടിഫിക്കറ്റ് മൂന്നാഴ്ചത്തെ ഭാഭ അറ്റോമിക് റിസർച്ച് സെന്റർ പരീക്ഷ പാസായിരിക്കണം/അല്ലെങ്കിൽ മണിപ്പാൽ അക്കാദമി ഹയർ എഡ്യൂക്കേഷൻ എം.എസ് സി മെഡിക്കൽ റേഡിയേഷൻ ഫിസിക്‌സ്/ ആർ.എസ്.ഒ ലെവൽ ത്രീ സർട്ടിഫിക്കറ്റ് മൂന്നാഴ്ചത്തെ ഭാഭ അറ്റോമിക് റിസർച്ച് സെന്റർ പരീക്ഷ പാസായിരിക്കണം.