കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് സംരംഭകര്‍ക്കായി റൂബി ലോഞ്ചില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ. ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് ആദ്യം പ്രാധാന്യം നല്കുമെന്നും ജില്ലയില്‍ വ്യവസായ പാര്‍ക്ക് തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം.എസ്. സുനിത പ്രോഗ്രാമില്‍ അധ്യക്ഷത വഹിച്ചു.

ഫുഡ് പ്രിസര്‍വേഷന്‍, ഫുഡ് പ്രോസസിങ്, ഫുഡ് പാക്കേജിങ് എന്നീ വിഷയങ്ങളില്‍ ജുഗ്നു ഹമീദ്, റഫീഖ് കാവനൂര്‍, ദനേശ് എന്നിവര്‍ സംരംഭകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സൂരജ് ബാബു, ഏറനാട് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ എം. ശ്രീരാജ്, കൊണ്ടോട്ടി വ്യവസായ വികസന ഓഫീസര്‍ നിസാം കെ. കാരി എന്നിവരും 60 സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു