ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ഹയർസെക്കൻഡറി വിഭാഗത്തിൽ മൂലങ്കാവ് ജിഎച്ച്എസ്എസിന് മികച്ച നേട്ടം. പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിദ്യാർഥികൾ എ ഗ്രേഡ് നേടി. ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി, നാടോടിനൃത്തം, നങ്ങ്യാർക്കൂത്ത് ഇനങ്ങളിൽ പങ്കെടുത്ത തീർത്ഥ രാജേഷ് മൂന്നിലും എ ഗ്രേഡ് കരസ്ഥമാക്കി. കുച്ചിപ്പുടിയിൽ ജില്ലയിൽ രണ്ടാംസ്ഥാനമാണ് ലഭിച്ചത്. അപ്പീൽ പരിഗണിക്കാത്തതിനെ തുടർന്ന് ലോകായുക്ത വഴിയാണ് സംസ്ഥാന കലോത്സവത്തിൽ തീർത്ഥ മൽസരിച്ചത്. ജില്ലയിൽ ഒന്നാംസ്ഥാനക്കാരിയെ സംസ്ഥാനതല മത്സരത്തിൽ പിന്നിലാക്കുകയും ചെയ്തു. ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തത്തിൽ എ.കെ. നവ്യ, എൻ.ജി. സീതാലക്ഷ്മി, സാന്ദ്രാ സുന്ദർ, ദിയ എൽസ വിൻസെന്റ്, അർച്ചന ബാലകൃഷ്ണൻ, യു.കെ. അംഗിത, ശ്രീലക്ഷ്മി ശശിധരൻ എന്നിവർ എ ഗ്രേഡ് നേടി. തമിഴ് പദ്യംചൊല്ലലിൽ ആൻ മരിയ ബൈജു, മോണോ ആക്റ്റിൽ എ.കെ. നവ്യ എന്നിവർ എ. ഗ്രേഡും ഗിറ്റാറിൽ സാനിയ ഇമ്മാനുവൽ ബി ഗ്രേഡും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ സ്റ്റാഫ് കൗൺസിലും പിടിഎയും അഭിനന്ദിച്ചു.