പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന മുഖേന തൊഴില്‍ രഹിതരായ പട്ടിവര്‍ഗ്ഗ യുവതികള്‍ക്ക് വായ്പ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന രണ്ട് ലക്ഷം വരെ വായ്പയായി അനുവദിക്കും. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. ഗുണഭോക്താവിന് കൃഷി ഒഴികെയുള്ള സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടാം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും മാനന്തവാടി പെരുവക റോഡില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04935 296512, 9496596512.
