കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം സെന്ററിലെ പി വിവേകിന് ഒന്നാം റാങ്കും കൊച്ചി സെന്ററിലെ കെ.വി ആരഭിക്ക് രണ്ടാം റാങ്കും പി.എം നിരുപമയ്ക്ക് മൂന്നാം റാങ്കും ലഭിച്ചു. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റില്‍ www.kma.ac.in ലഭിക്കും.
