പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ: പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്സിന് (2026-28) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകർ +2 പരീക്ഷ പാസ്സായവരായിരിക്കണം. ബിരുദധാരികൾക്ക് മുൻഗണന. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവിന് വിധേയമായി പ്രതിമാസം 800 രൂപ നിരക്കിൽ സ്‌റ്റൈപന്റും, കെഎസ്ആർടിസി കൺസെഷനും ലഭിക്കും. ജനറൽ നോളജ്, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് (മലയാളം&ഇംഗ്ലീഷ്) വിഷയങ്ങൾക്ക് പ്രത്യേക ക്ലാസുകൾ നൽകുന്നതാണ്.
2026 മാർച്ച് മാസത്തിൽ ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താൽപര്യമുള്ളവർ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 28ന് മുൻപ് തിരുവനന്തപുരം മണ്ണന്തലയിലെ ഗവ: പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ നം: 0471-2543441, 7012135122.
