ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ തസ്തികയില്‍ നിയമനത്തിന് മുന്നോടിയായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും തിരുവല്ല മാര്‍ത്തോമ കോളേജിലും പബ്ലിസിറ്റി ക്യാമ്പയിന്‍ നടത്തി. പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ 14-എയര്‍മെന്‍സെലക്ഷന്‍ സെന്റര്‍ കൊച്ചിയില്‍ നിന്നുള്ള സര്‍ജന്റ് പട്നായിക്, കോര്‍പ്പറല്‍ അജീസ്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എയര്‍മെന്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി രണ്ട് മുതല്‍ 21 വരെയായിരിക്കും നടക്കുക. അവിവാഹിതരായ യുവാക്കള്‍ക്കാണ് അവസരം. സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡിന്റെ www.careerindianairforce.cdac. in, www.airmenselection.cdac.iaf. in എന്നീ വെബ്‌പോര്‍ട്ടലുകളില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ വെബ്‌പോര്‍ട്ടലുകളില്‍ ലഭ്യമാണ്. 19/01/1999 നും 01/03/2003നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ഉയര്‍ന്ന പ്രായപരിധി 21വയസ്. മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് പരീക്ഷ നടക്കുക. എയര്‍മെന്‍ ഗ്രൂപ്പ് എക്‌സ് ട്രേഡ്‌സ് (എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ ടെക്‌നിക്കല്‍ ട്രേഡ്‌സ്, ഗ്രൂപ്പ് വൈ ട്രേൗ്‌സ് (ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍ ഒഴികെ നോണ്‍ ടെക്‌നിക്കല്‍ ട്രേഡ്‌സ്, ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് (പോലീസ്), ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് (സെക്യൂരിറ്റി), മുസിഷ്യന്‍ ട്രേഡ്) എന്നിവയിലേക്കാണ് പരീക്ഷ നടക്കുക. കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിച്ച ക്യാമ്പയിനില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ക്യാപ്റ്റന്‍ വിനോദ് മാത്യു, ജില്ലാ സൈനികക്ഷേമ ഓഫീസ് വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ ജി.രാജീവ്, കാതോലിക്കേറ്റ് കോളേജ് എന്‍.സി.സി ഓഫീസര്‍ ലഫ്റ്റനന്റ് ജിജോ കെ.ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവല്ല മര്‍ത്തോമ കോളേജില്‍ സംഘടിപ്പിച്ച ക്യാമ്പയിനില്‍ ഡോ.ഐ.സി.വൈ കെ.ജോണ്‍, അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ ലഫ്റ്റനന്റ് റെയ്സണ്‍ സാം രാജു തുടങ്ങിയവരും പങ്കെടുത്തു.
