സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കിവരുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ അവാര്‍ഡ് എന്നിവയുടെ ജില്ലാതല വിതരണം നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് അംഗം ടി.ബി.സുബൈറിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം പി.കെ.ജേക്കബ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍.ജിജി, വിവിധ യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.