നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന’നാച്ചുറ 26′ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടന സമ്മേളനവും തൊഴിലാളികള്‍ക്കുള്ള യൂണിഫോം വിതരണവും നടന്നു. ഫെസ്റ്റിന്റെ ഉദ്ഘാടനവും തൊഴിലാളികള്‍ക്കുള്ള യൂണിഫോം വിതരണവും കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ആശ പദ്ധതി വിശദീകരണം നടത്തി. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓണ്‍ലൈനായി ആശംസകള്‍ അറിയിച്ചു.
നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ നടന്ന പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രന്‍ അധ്യക്ഷയായി. വാര്‍ഡ് അംഗം നിഷ ഹൈദരലി, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.എല്‍ദോ, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മായാണ്ടി, വൈസ് പ്രസിഡന്റ് കുഞ്ഞമ്മ ജോസഫ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബിത പ്രശാന്ത്, വാര്‍ഡ് അംഗങ്ങളായ ദിലീപ്, മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആറുമുഖപ്രസാദ്, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മേളയുടെ ഭാഗമായി ഫെബ്രുവരി ഏഴ് കാര്‍ഷിക സെമിനാര്‍, ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണമത്സരം,വോളിബോള്‍ മത്സരം, രംഗോലി മത്സരം, കലാവിരുന്ന് എന്നിവയും നടക്കും.
