വിദ്യാലയങ്ങളില്‍ ലോകനിലവാരത്തിലുള്ള പഠനാന്തരീക്ഷം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചിറ്റൂര്‍ ഗവ. വിക്ടോറിയ എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികള്‍ക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാണ്. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളും മികച്ച അക്കാദമിക് അന്തരീക്ഷവും കുട്ടികളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. മൂന്ന്കോടി രൂപ ചിലവഴിച്ചാണ് സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം നടക്കുന്നത്. ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ജെ ഷമീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ സുമേഷ് അച്യുതന്‍, ചിറ്റൂര്‍ തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. ശശികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വസന്തകുമാരി, ചിറ്റൂര്‍ ജി.വി ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ടി.ഗിരി, ചിറ്റൂര്‍ എ. ഇ.ഒ എസ്. രാഖി, ജി.വി ജി എച്ച് എസ് എസ് പ്രധാനാധ്യാപിക കെ.ജി ബിനീത, ചിറ്റൂര്‍ ബിപിസി ബിആര്‍സി എസ്. സൗദാമ, പിടിഎ പ്രസിഡന്റ് സി.എ ശ്രീജിത്ത് കുമാര്‍ , എസ്എംസി ബി.മോഹന്‍ദാസ്, സ്റ്റാഫ് സെക്രട്ടറി കെ.ഹിദായത്തുള്ള മറ്റു വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.