ഹെല്‍ത്തി കേരള ക്യാമ്പയിന്‍ ഭാഗമായി ഹോമിയോപ്പതി-ഭാരതീയ ചികിത്സാ വകുപ്പുകള്‍ സംയുക്തമായി ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പനമരം ഫിറ്റ്കാസ ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റില്‍ ആരോദ്യ വകുപ്പ് കീരിടം നേടി. വിവിധ വകുപ്പുകളില്‍ നിന്നായി 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷയായ പരിപാടിയില്‍ ഹോമിയോ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. അച്ചാമ്മ ലെനു തോമസ്, ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സജിത്ത് ചന്ദ്രന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി,നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി റുഖിയ, ഹെല്‍ത്തി കേരള ക്യാമ്പയിന്‍ നോഡല്‍ ഓഫീസര്‍മാരായ ഡോ സി.എന്‍ രേഖ, ഡോ എം. ബേബി സിനി, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഒ. കെ ശ്രീജ എന്നിവര്‍ സംസാരിച്ചു.
