ആലക്കോട് നിർമ്മാണം പൂർത്തികരിച്ച കാരിക്കോട് സബ്‌ രജിസ്ട്രാർ ഓഫീസിൻ്റെ പുതിയ കെട്ടിടം പി.ജെ. ജോസഫ് എം..എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു ഗ്രാമപ്രദേശത്ത് ലഭ്യമാക്കുന്നത് ഗ്രാമീണ മേഖലയുടെ സമഗ്രവളർച്ചയ്ക്ക് സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിച്ച കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിൻ്റെ നിർമ്മാണത്തിൽ പങ്കാളിയായ ആലക്കോട് ഡവലപ്മെൻ്റ് സൊസൈറ്റിയെയും സ്ഥലം സൗജന്യമായി നൽകിയ റെനി ഷിജു പള്ളിവാതുക്കലിനെയും അദ്ദേഹം അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്‌റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്, ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി,
ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ,ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ജാൻസി മാത്യു, ആലക്കോട് ഡെവലപ്പ്മെൻ്റ് സൊസൈറ്റി കൺവീനർ കെ.സി ജോർജ്ജ്, രജിസ്ട്രേഷൻ ജോയിൻ്റ് ഇൻസ്പെക്ടർ ജനറൽ പി.കെ. സാജൻ കുമാർ,ജില്ലാ രജിസ്ട്രാർ പി.കെ ബിജു,തൊടുപുഴ സബ് രജിസ്ട്രാർ പി.ജി . സന്തോഷ് കുമാർ, വിവിധ രാഷ്ട്രീയ സാമൂഹിക കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണത്തിന്
സ്ഥലം സൗജന്യമായി നൽകിയ റെനി ഷിജു പള്ളിവാതുക്കലിനെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.