പഠനത്തോടൊപ്പം വരുമാനദായകമായ മൃഗസംബന്ധിയായ സംരംഭങ്ങളുടെ കലാലയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ശ്രീനാരായണ കോളജില്‍ വകുപ്പ് സംഘടിപ്പിച്ച മൃഗക്ഷേമ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

മൃഗക്ഷേമ പുരസ്‌കാരമായ 10,000 രൂപയും ഫലകവും പൊന്നാടയും കുരീപ്പുഴ സ്വദേശി ജോണ്‍സണും നെടുമ്പന സ്വദേശി നൗഫലിനും മന്ത്രി സമ്മാനിച്ചു. ഡോഗ് ബ്രീഡിംഗ് റൂള്‍സിന്റ പ്രകാശനം എം. നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു. അരുമമൃഗ-പക്ഷി പ്രദര്‍ശനവും അനുബന്ധമായി ഒരുക്കി.
എം നൗഷാദ് എം.എല്‍ എ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ശ്രീനാരായണ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എസ്. ലൈജു, ജന്തുശാസ്ത്ര വിഭാഗം പ്രൊഫസര്‍ എസ് ജിഷ, ചീഫ് വെറ്ററിനറി ഓഫീസര്‍ രമ ജി ഉണ്ണിത്താന്‍, ഡോ. ജേക്കബ് അലക്‌സാണ്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ പി ബേബി, എസ് പി സി എ വൈസ് പ്രസിഡന്റ് ജനാര്‍ദനന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു