വനമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ മിനിമം വേതനം ഉപദേശക സമിതി സെക്രട്ടറി സി.ഡി സിജിയുടെ അധ്യക്ഷതയില്‍ തെളിവെടുപ്പ് നടത്തി. വന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിലവില്‍ ഒരു മാസം 16 മുതല്‍ 18 ദിവസമാണ് വേതനം ലഭിക്കുന്നത്. ഇതു പരിഷ്‌കരിച്ച് 26 ദിവസത്തേക്ക് വേതനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.ഐ.ടി.യു പ്രതിനിധി യോഗത്തില്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് മഴക്കാലങ്ങളില്‍ ബൂട്ട്, മഴക്കോട്ട്, ഹെഡ്ലൈറ്റ്, ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തൊഴിലാളികള്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കാണ് തെളിവെടുപ്പ് നടത്തിയത്. യോഗത്തില്‍ തൊഴിലുടമ പ്രതിനിധി നിസാറുദ്ദീന്‍, തൊഴിലാളി പ്രതിനിധി തോമസ് ജോസഫ്, ഉപദേശക സമിതി ക്ലര്‍ക്ക് സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.