കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ‘കളിമുറ്റം’ മധ്യ വേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ- മേയ് മാസങ്ങളിൽ നടക്കും. 4 വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്റോമോഡലിംഗ്, സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാർ, വയലിൻ, തബല, കീബോർഡ്, നാടകം, ക്രാഫ്റ്റ്, യോഗ, ചിത്രരചന തുടങ്ങി 26 വിഷയങ്ങളിൽ പരിശീലനം നൽകും. വാഹന സൗകര്യമുണ്ട്. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: 8590774386, 2316477.