നിയമസഭാ തെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ ചുമതലകള്‍ വഹിക്കുന്ന മലപ്പുറം ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മനുഷ്യവിഭവശേഷി മാനേജ്‌മെന്റ്, ഗതാഗത സംവിധാനങ്ങള്‍, ഇ.വി.എം. മാനേജ്‌മെന്റ്, മെറ്റീരിയല്‍ മാനേജ്‌മെന്റ്, ബാലറ്റ് പേപ്പര്‍, ഇലക്ടറല്‍ റോള്‍, പെരുമാറ്റച്ചട്ട നിരീക്ഷണം, ഉദ്യോഗസ്ഥ പരിശീലനം, എക്‌സ്‌പെന്‍ഡീച്ചര്‍ മോണിറ്ററിങ്, മീഡിയ മോണിറ്ററിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഐടി സൈബര്‍ സുരക്ഷ, വെബ്കാസ്റ്റിങ്, കണ്‍ട്രോള്‍ റൂം, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, പരാതി പരിഹാര സെല്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഈ വകുപ്പുകളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
