കേരള സർക്കാർ സാംസ്‌ക്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഏപ്രിൽ 25, 26 തീയതികളിൽ 2022 – ലെ കേന്ദ്രസംഗീത നാടക അക്കാദമി ജേതാവ് പല്ലവി കൃഷ്ണന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോഹിനിയാട്ടം ശില്പശാലയിൽ അംഗമാകാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 12 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. സഹവാസ ക്യാമ്പിന്റെ സൗകര്യങ്ങൾ നടനഗ്രാമം ക്യാമ്പസിൽ സജ്ജമാക്കിയിട്ടുണ്ട്. പഠനവിഷയത്തിനസൃതമായി പഠിതാക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നയാൾ 2500 രൂപ ഫീസടച്ച് പാഠ്യ പദ്ധതി രേഖകൾ ആഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2364771, 9567568553.