ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടിയായ നൂറു ദിന ക്യാമ്പയിന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ തുടക്കമായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊണ്ടോട്ടി ടി ബി യൂണിറ്റ് എന്നിവ സംയുക്തമായാണ് സ്‌ക്രീനിങ് ക്യാംപും ബോധവത്ക്കരണ സെമിനാറും നടത്തിയത്.

നേരത്തെ രോഗം കണ്ടെത്തുകയും സമയബന്ധിതമായി ചികിത്സിക്കുകയും ചെയ്യുന്നത് രോഗനിര്‍മാര്‍ജ്ജനത്തിന് അനിവാര്യമാണ്. ക്ഷയരോഗം സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഇല്ലാതാക്കുക, രോഗ വ്യാപനം തടയുക, ചികിത്സ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.

പരിപാടി എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് സീനിയര്‍ മാനേജര്‍ ബാബു രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടി ബി ഓഫീസര്‍ ഡോ. കെ.എം. ന്യൂന മര്‍ജ്ജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. സന്തോഷ്, മാനേജര്‍ അബ്ദുല്‍ വാഹിദ്, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ ഡോ. അനീഷ്, നഴ്‌സിങ് ഓഫീസര്‍ ജൂബി പ്രവീണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷീബ സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ ലുബ്‌ന, ടിബിഎച്ച്.വി അരുണ്‍ എന്നിവര്‍ ക്യാംപിനും ബോധവത്ക്കരണ ക്ലാസിനും നേതൃത്വം നല്‍കി. ക്യാംപിൽ എയര്‍പോര്‍ട്ട് ജീവനക്കാരും പങ്കാളികളായി