പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം  കണക്കിലെടുത്ത്  യുഎഇ (ഷാർജ) പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത നിരവധി കീം (KEAM) അപേക്ഷകർ  വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷാർജ (യുഎഇ), കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ കീം പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ പുതുക്കിയ  പരീക്ഷാ കേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതിന് കീം-2026 പോർട്ടൽ സജജമാക്കിയിരിക്കുന്നു. സമർപ്പിച്ച അപേക്ഷകളിൽ എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ ഏപ്രിൽ 7 ഉച്ചയ്ക്ക് 1 വരെ ലഭ്യമായിരിക്കും. പരീക്ഷാ കേന്ദ്രം മാറ്റുന്നതുമായി ബന്ധപ്പെട്ട് അധികമായി അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ടെങ്കിൽ, ആയത് ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം ഏപ്രിൽ 7 ഉച്ചയ്ക്ക് 1 വരെ (IST) വരെ ലഭ്യമായിരിക്കും. കീം പ്രവേശന പരീക്ഷയ്ക്കു അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 8 മുതൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.