യു.എസ് കോൺസൽ ജനറൽ (ചെന്നൈ) റോബർട്‌സ് ജി. ബർഗസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐടി നിക്ഷേപം, വിദ്യാഭ്യാസ രംഗത്തെ സഹകരണം, അടിസ്ഥാന സൗകര്യവികസന മേഖലയിലെ നിക്ഷേപം, ഖരമാലിന്യ സംസ്‌കരണത്തിനുളള സാങ്കേതിക വിദ്യ, ടൂറിസം മുതലായ വിഷയങ്ങളാണ് ചർച്ച ചെയ്തത്. കോൺസുലേറ്റിലെ പൊളിറ്റിക്കൽ ഓഫീസർ ജോസഫ് ബെർനാത്, ഇക്കണോമിക് സ്‌പെഷ്യലിസ്റ്റ് ജോർജ് മാത്യു എന്നിവരും കോൺസൽ ജനറലിന്റെ കൂടെയുണ്ടായിരുന്നു. ചർച്ചയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ എന്നിവർ പങ്കെടുത്തു.