ഇടുക്കി ജില്ലയിലെ നഴ്സുമാരുടെ സംയുക്താഭിമുഖ്യത്തില്‍ നഴ്സസ് ദിന വാരാഘോഷം പീരുമേട് എസ് എന്‍ ഡി പി യൂണിയന്‍ ഹാളില്‍ സംഘടിപ്പിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് അധ്യക്ഷത വഹിച്ച ചടങ്ങ് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ഡി എം ഒ ഡോ. ശരത് ജി റാവു മുഖ്യപ്രഭാഷണം നടത്തി. പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ആശിഷ് മോഹന്‍ കുമാര്‍ ദിനാചരണ സന്ദേശം നല്‍കി. പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്‌റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വനിതാ മുരുകന്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ ജോസി ഫ്രാന്‍സിസ്.എം സി എച്ച് ഓഫീസര്‍ ഷൈലജോര്‍ജ് , മറ്റ് ജനപ്രതിനിധികള്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. നഴ്സിംഗ് വിഭാഗം ജീവനക്കാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പാലാ ജനറല്‍ ആശുപത്രി ലോ സെക്രട്ടറി ഷരീഫ് കേരള സര്‍വീസ് റൂള്‍സ് സംബന്ധിച്ച് ക്ലാസ്സ് നയിച്ചു.
—
