ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തച്ചിങ്ങനാടത്തു പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-മെട്രിക് ഹോസ്റ്റലിലെ ഹൈസ്‌കൂള്‍-യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി ട്യൂട്ടര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 15ന് വൈകുന്നേരം അഞ്ചിനകം പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷകള്‍ ലഭ്യമാക്കണം. ഫോണ്‍ 8547630139, 9495675595.

അതിഥി അധ്യാപക നിയമനം

വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി, എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഒഴിവുകളില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സുവോളജി, സോഷ്യോളജി, അറബി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0491 245753.

അതിഥി അധ്യാപക നിയമനം

അരിമ്പ്ര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള സീനിയര്‍ ഇംഗ്ലീഷ്, അറബിക്, സോഷ്യോളജി തസ്തികകളിലേക്ക് അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10ന് നടക്കും. ജൂനിയര്‍ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി തസ്തികകളിലേക്ക് ഉച്ചക്ക് 1.30 നും സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9946429265.

എച്ച്.എസ്.എസ്.ടി. ജൂനിയര്‍ അധ്യാപക നിയമനം

ഇരുമ്പുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ്, സോഷ്യോളജി, അറബിക്, എക്കണോമിക്സ്, കോമേഴ്സ് പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്. ടി.ജൂനിയര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 23ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

സ്പെഷലിസ്റ്റ് ഡോക്ടര്‍ നിയമനം

മലപ്പുറം ദേശീയാരോഗ്യ ദൗത്യത്തില്‍ പീഡിയാട്രീഷ്യന്‍, അനസ്‌തെറ്റിസ്റ്റ് എന്നീ തസ്തികയിലേക്ക് അഭിമുഖം നടക്കുന്നു. താത്പര്യമുള്ളവര്‍ക്ക് മെയ് 11 ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ദേശീയാരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04832730313.