കൊല്ലന്‍പടി കറുകത്തുരുത്തി വളവ് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം മെയ് 15 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഗുരുവായൂര്‍- ആല്‍ത്തറ-പൊന്നാനി റോഡ് വഴി പോകണം.
കോട്ടക്കല്‍ ആയുര്‍വേദ കോളേജ് ജംഗ്ഷനില്‍ മെയ് 15ന് കള്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പുതുപ്പറമ്പ് റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ പുതുപ്പറമ്പ് -അരീക്കല്‍ സിറ്റി -ആലച്ചുള്ളി -കോട്ടക്കല്‍ റോഡിലൂടെയും പുതുപ്പറമ്പ് -ഒറ്റത്തെങ്ങ് -മലബാര്‍സ്‌കൂള്‍ – ആലച്ചുള്ളി – കോട്ടക്കല്‍ റോഡിലൂടെയും തിരിഞ്ഞ് പോകണം.
