·    നിയോജക മണ്ഡലാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാം
·    മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു

വനിതാ മതിലിന് അണിചേരുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ സജ്ജമായി. പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. vanithamathiltvm.com എന്നാണ് പോർട്ടലിന്റെ പേര്. തിരുവനന്തപുരത്തെ 14 നിയോജകമണ്ഡലങ്ങളെയും പ്രത്യേകം പ്രത്യേകം തരം തിരിച്ചാണ് പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്.

വനിതാ മതിലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പോർട്ടലിൽ പേരും വിലാസവും നൽകി രജിസ്റ്റർ ചെയ്യാം. മൊബൈലിലും കംപ്യൂട്ടറിലും ഒരുപോലെ രജിസ്റ്റർ ചെയ്യാവുന്ന ലളിതമായ രീതിയിലാണ് പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ വനിതാ മതിലുമായി ബന്ധപ്പെട്ട വാർത്തകൾ, ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവ കാണാനും സൗകര്യമുണ്ട്.

യുവ സംരംഭകരായ വൈശാഖ്, റിജിൻ, സൽമാൻ, ആനന്ദ് എന്നീ നാല് യുവാക്കൾ സൗജന്യമായാണ് വനിതാ മതിലിനു വേണ്ടി പോർട്ടൽ തയ്യാറാക്കിയത്.