⭕ഷോർട്ട് ഹജ്ജ് സർവ്വീസ് 17 ന് ആരംഭിക്കും

ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർത്ഥാടന യാത്രയിൽ ഈ വർഷം ആദ്യമായി നടപ്പിലാക്കുന്ന ഷോർട്ട് ഹജ്ജ് സർവ്വീസിൽ കേരളത്തിൽ നിന്നുള്ള തീർത്ഥാടരുടെ യാത്ര മെയ് 17ന് ആരംഭിക്കും. കൊച്ചി വിമാനത്താവളം വഴിയാണ് ഷോർട്ട് ഹജ്ജ് കാറ്റഗറിയിലുള്ള തീർത്ഥാടകരുടെ യാത്ര . മൂന്ന് വിമാനങ്ങളാണ് ഇതിനായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മെയ് 17 ന് ഉച്ചക്ക് 2.10, 18ന് രാവിലെ ഏഴ്, 19ന് പുലർച്ചെ 1.15 എന്നിങ്ങനെയാണ് വിമാനങ്ങളുടെ സമയ ക്രമം. 1049 പേരാണ് ഈ വിഭാഗത്തിൽ സംസ്ഥാനത്ത് നിന്നും പുറപ്പെടുന്നത്.
ആദ്യ വിമാനത്തിന്റെ പ്രത്യേക ഫ്ലാഗ് ഓഫ് 17ന് ഉച്ചക്ക് നടക്കും.

ജൂൺ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് തിയ്യതികളിലാണ് മടക്കയാത്രയുടെ ഷെഡ്യൂൾ. ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴ് വിമാനത്താവളങ്ങളിൽ നിന്നു മാത്രമാണ് ഷോർട്ട് ഹജ്ജ് ഗണത്തിലുള്ള തീർത്ഥാടകരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷത്തെ ഹജ്ജ് അപേക്ഷാ സമർപ്പണ വേളയിൽ കാറ്റഗറി തെരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക ഓപ്ഷൻ ഉൾപ്പെടുത്തിയിരുന്നു.

⭕ഹോമിയോ ഫാര്‍മസിസ്റ്റ് ഗ്രേഡ് II അഭിമുഖം

ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 80/2024) തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മേയ് 20, 21 തീയതികളില്‍ നടക്കും. പി.എസ്.സി ജില്ലാ ഓഫീസിലാണ് അഭിമുഖം. അര്‍ഹരായവര്‍ക്ക് എസ്.എം.എസ് വഴിയും പി.എസ്.സി പ്രൊഫൈല്‍ വഴിയും വിവരം നല്‍കിയിട്ടുണ്ട്. പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത്, അതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം.

⭕ആയുര്‍വേദ നഴ്സ് ഗ്രേഡ് II അഭിമുഖം

മലപ്പുറം ജില്ലയില്‍ നഴ്സ് ഗ്രേഡ് II (ആയുര്‍വേദം) (കാറ്റഗറി നമ്പര്‍ 745/2024) തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മെയ് 21, 22 തീയതികളില്‍ നടക്കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസിലാണ് അഭിമുഖം. അര്‍ഹരായവര്‍ക്ക് എസ്.എം.എസ് വഴിയും പി.എസ്.സി പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വ്യക്തമാക്കിയിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം.

യോഗം മാറ്റി

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) യോഗം മാറ്റിവെച്ചതായി ആര്‍.ടി.ഒ അറിയിച്ചു.