കൊച്ചി: ശീതീകരിച്ച അങ്കണവാടി വി.ഡി.സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ 20–ാം വാർഡ് തോന്ന്യകാവിലെ 36–ാം നമ്പർ അങ്കണവാടിയാണ് ശീതീകരിച്ചത്.
ആകർഷകമായ കാർട്ടൂൺ ചിത്രങ്ങൾ, കളിയുപകരണങ്ങൾ, ബ്ലാക്ക് ബോർഡ് തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച മുറിക്കകത്ത് ഭംഗിയുള്ള കബോര്‍ഡുകൾ സജീകരിച്ചു. മുറ്റത്തു പൂര്‍ണമായി ടൈല്‍ വിരിച്ചു. തോന്ന്യകാവിലെ പ്രാര്‍ഥന ഫൗണ്ടേഷന് ആണ് അങ്കണവാടി നവീകരിച്ചു നൽകിയത്.
സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് എസി അങ്കണവാടിയാണിതെന്നു നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. ഷീബ പ്രതാപൻ, ജലജ രവീന്ദ്രൻ, ജെസി രാജു, പ്രദീപ് തോപ്പിൽ, വി.എ.പ്രഭാവതി, ഡെന്നി തോമസ്, കെ.എ.ബീന എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ: പറവൂർ നഗരസഭയിലെ ശീതീകരിച്ച അങ്കണവാടി വി.ഡി.സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു