പട്ടിക വർഗ വിഭാഗത്തിന്റെ അയൽക്കൂട്ട സംഗമവും കുടുംബശ്രീ സ്‌കൂൾ ഉദ്ഘാടനവും അമ്പുകുത്തി ലക്ഷം വീട് കോളനിയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു. കുടുംബശ്രീ പദ്ധതികളെ കൂടുതൽ കാര്യക്ഷമമായി അയൽക്കൂട്ടങ്ങളിൽ എത്തിക്കാനും ആരോഗ്യ-ജാഗ്രതാ ക്ലാസുകൾ സംഘടിപ്പിക്കാനും സംഗമത്തിന്റെ ഭാഗമായി കഴിഞ്ഞു. പട്ടിക വർഗ മേഖലയിലെ അയൽക്കൂട്ടങ്ങളെ ശാക്തീകരിച്ച് സമഗ്രമായ പ്രവർത്തനങ്ങളാണ് കുടുംബശ്രീ ലക്ഷ്യംവയ്ക്കുന്നത്. മുട്ടിൽ ഗ്രാമപഞ്ചായത്തംഗം കെ. ശൈലജ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി. സാജിത മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ എഡിഎം സി.കെ. വി ജയചന്ദ്രൻ, സിഡിഎസ് ചെയർപേഴ്‌സൺ ലീന സി. നായർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ട്രൈബൽ ആനിമേറ്റർമാർ, സ്‌നേഹിത സർവ്വീസ് പ്രൊവൈഡർ തുടങ്ങിയവർ പങ്കെടുത്തു. ഊരുനിവാസികളുടെ കലാപരിപാടികളും സംഗമത്തോടനുബന്ധിച്ച് നടന്നു.
