സെന്റർ ഫോർ യൂത്ത് ഡെവലപ്‌മെന്റ് (സി.വൈ.ഡി) കോഴിക്കോട് കനറാ ബാങ്ക് റീജ്യനൽ ഓഫീസിന്റെ സഹായത്തോടെ വനിതകൾക്കായി മ്യൂറൽ പെയിന്റിംഗ് പരിശീലനം തുടങ്ങി. പനങ്കണ്ടി സി.വൈ.ഡി ട്രെയിനിംഗ് സെന്ററിൽ ആരംഭിച്ച പരിശീലനം കനറാബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ എൻ. വിനോദ് അധ്യക്ഷത വഹിച്ചു. സി.വൈ.ഡി. ചെയർമാൻ എം. ബാലകൃഷ്ണൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. ജയശ്രീ എന്നിവർ സംസാരിച്ചു. മ്യൂറൽ പെയിന്റിംഗ് രംഗത്ത് വിദഗ്ദ്ധനായ സുജിത്തിന്റെ നേതൃത്വത്തിൽ 12 ദിവസമാണ് പരിശീലനം. വിവിധ സ്ഥലങ്ങളിലുള്ള 20 വനിതകളെയാണ് പരിശീലനത്തിനുവേണ്ടി തിരഞ്ഞെടുത്തത്. തുണി, മുള എന്നിവയാണ് പെയിന്റിംഗിന് ഉപയോഗിക്കുന്ന പ്രധാന മാധ്യമം. പരിശീലന പരിപാടിക്ക് സി.വൈ.ഡി. കോർഡിനേറ്റർ ടി. കൃഷ്ണൻ നേതൃത്വം നൽകും.
