സമ്പന്ദ സ്വാമി മലചവിട്ടുന്നത് 61 -ാം തവണയാണ്.  മലയിലെത്തുന്നതാവട്ടെ തകില്‍വാദ്യത്തിന്റെ അകമ്പടിയോടെയും.  കുട്ടിക്കാലം മുതല്‍ ഈ പതിവ് തെറ്റിക്കാറില്ലെന്ന് സമ്പന്ദസ്വാമി പറയുന്നു. തമിഴ്‌നാട് പോണ്ടിച്ചേരി കരേക്കാല്‍ സ്വദേശിയാണ് ഇദ്ദേഹം. ജഢാനരകള്‍ ബാധിച്ച ഇദ്ദേഹമാണ്  ഗ്രാമത്തിലെ എല്ലാവര്‍ക്കും കെട്ടു നിറയ്ക്കുന്നത്. ഇത്തവണ സ്വാമിയോടൊത്ത് 15 പേരാണ് വന്നത്. ഗ്രാമത്തിന്റെ ആകെ ഗുരുസ്വാമിയായ സമ്പന്ദ സ്വാമികള്‍ മുറതെറ്റാതെ ശബരീശ സന്നിധിയില്‍ എത്തുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദമാണ് സന്നിധാനത്തെത്തുമ്പോള്‍ ലഭിക്കുന്നതെന്നും മരണം വരെയും അയ്യപ്പനെ കാണാന്‍ വരുമെന്നും സമ്പന്ദ സ്വാമികള്‍ പറഞ്ഞു.