പ്രളയം തകര്‍ത്ത പമ്പയുടെ പുനരുദ്ധാരണത്തിനായി സ്ഥാപിച്ചിട്ടുള്ള പ്രത്യേക വഞ്ചികളില്‍ അയ്യപ്പ ഭക്തര്‍ക്ക് പണമിടാം. നാല് വഞ്ചികളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനം തിരുമുറ്റത്ത് രണ്ടെണ്ണവും മാളികപ്പുറത്തും ക്ഷേത്രം ഓഫീസിന് മുന്നിലുമായും ഓരോ വഞ്ചികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ വരുമാനം തിട്ടപ്പെടുത്താനായി പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്. ഈ വഞ്ചികളില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് പമ്പാ നവീകരണമാണ് ലക്ഷ്യമിടുന്നത്.
