കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശൂപത്രിയ്ക്ക് കീഴിലുളള എ.ആര്‍.ടി സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു. അംഗീക്യത യൂണിവേഴ്സ്റ്റിയില്‍ നിന്നും എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി മൂന്നിന് രാവിലെ 11 ന്് കാസര്‍കോട് ഗവ.ജനറല്‍ ആശൂപത്രി ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 36,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230080.
