ആലപ്പുഴ: 9, 10 ക്ലാസ്സുകളിൽ പഠനം നടത്തുന്ന പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് സർക്കാരിൽ നിന്ന് അനുവദിച്ചിരുന്ന സ്‌കോളർഷിപ്പ് തുക സ്‌കൂൾ ഹെഡമാസ്റ്ററുടെ ബാങ്ക് അക്കൗണ്ട് മുഖേന ന്ൽകിയിരുന്നത് 2018-19 വർഷം മുതൽ ഇ-ഗ്രാന്റ്‌സ്’ ആക്കിയിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പാണ് ഇ -ഗ്രന്റ്‌സ് പോർട്ടലിന്റെ അപ്‌ഡേഷനും മെയിന്റനൻസും നടത്തുന്നത്. അതിനാൽ എല്ലാ സർക്കാർ എയിഡഡ്
സ്‌കൂളുകൾക്കും ഇ ഗ്രാന്റ്‌സ് പോർട്ടലിൽ ലോഗിൻ ചെയ്ത് കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും സ്‌കോളർഷിപ്പിനായി അപേക്ഷിക്കുന്ന തിനും വേണ്ടി യൂസർ നെയിം, പാസ് വേർഡ് എന്നിവ പട്ടികജാതി വകുപ്പ് നൽകിയിട്ടുണ്ട്. 2018-19 വർഷത്തെ തുക ജനുവരി മാസം മുതൽ അനുവദിക്കാനുള്ള സാഹചര്യത്തിൽ ഇനിയും യൂസർ നെയിം, പാസ് വേർഡ് എന്നിവ ലഭ്യമാക്കിയിട്ടില്ലെങ്കിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന ബ്ലോക്കിലെ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെട്ട് ആയത് കരസ്ഥമാക്കണമെന്ന് പട്ടികവർഗ്ഗ വികസന ആഫീസർ അറിയിക്കുന്നു.
