ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻറർ മുഖേന ഐ ടി രംഗത്തെ പ്രമുഖരായ ടി.സി.എസിലേക്ക് നിയമനം നടത്തുന്നു. 2019 ൽ ബി ബി എ / ബി.എസ് സി സിഎസ് & ഐ ടി / ബി സി എ / ബികോം / ബി.എ / ബി ബി എം / ബി സി എസ് / ബി എ എഫ് / ബി ബി ഐ / ബി എഫ് എം ബിരുദങ്ങൾ പൂർത്തിയാക്കുന്ന ഉദ്ദ്യോഗാർത്ഥികൾക്കാണ് അവസരം. യോഗ്യരായ ഉദ്ദ്യോഗാർത്ഥികൾ എസ് എസ് എൽ സി ,പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഡിസംബർ 26 നു 10 മണിക്ക് ആലപ്പുഴ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരണം. ഫോൺ:0477 -2230624, 8078828780,8078222707.