ആലപ്പുഴ: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനുവരി ഒന്നിന് സർക്കാർ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വനിതമതിൽ ജില്ലയിൽ വൻ വിജയമാക്കുതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ജില്ലയിൽ നാലേകാൽ ലക്ഷം പേരെ അണിനിരത്താനുള്ള നടപടിക്കാണ് നടക്കുന്നത്. നവോത്ഥാന മതിലിന്റെ സംഘാടനം സംബന്ധിച്ച പുരോഗതി വിലയിരുത്തതിന് ഇലെ ജില്ല ആസൂത്രണ സമതി ഹാളിൽ ചേർ സംഘാടക സമതിയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവോത്ഥാന മന്ത്രിക്ക് സർക്കാർ സംവിധാനങ്ങൾ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലാണ് സംസ്ഥാനത്ത് ദേശീയപാതയിൽ ഏറ്റവും നീളത്തിൽ മതിൽ നിർമ്മിക്കേണ്ടത്. 107 കിലോമീറ്ററോളം നീളത്തിൽ ജില്ലയിൽ വനിതകൾ അണിനിരക്കും. ജില്ലയ്ക്ക് പുറത്തുനിന്ന് ഇവിടെ മതിലിന് ഭാഗമാക്കുവാൻ എത്തുവർ രണ്ടുമണിക്ക് അവരവർക്ക് നിശ്ചയിച്ച ഇടങ്ങളിൽ എത്തണം. മൂന്നുമണിക്ക് എല്ലാവരും പറഞ്ഞിട്ടുള്ള ഇടങ്ങളിൽ അണിനിരക്കും.

റോഡിൽ അന്നത്തെ ദിവസം ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി. നങ്ങ്യാർകുളങ്ങര ജങ്ഷൻ, ചേർത്തല ടൗൺ, ചങ്ങാനശ്ശേരി റോഡ് എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ നൽകണം. വനിത മതിൽ തീർക്കുന്ന എൻ.എച്ചിന് ഇരുവശവും സൗകര്യപ്രദമായ ഇടങ്ങൾ കണ്ടെത്തി പൊലീസ് പാർക്കിങ് ഏർപ്പെടുത്തും. സ്‌കൂളുകൾ, പൊതുമൈതാനം, വേണമെങ്കിൽ അനുമതിയോടെ സ്വാകര്യ വ്യക്തികളുടെ ഭൂമി എന്നിവ പാർക്കിങിന് ഉപയോഗിക്കാമെന്ന് ജില്ല കളക്ടർ എസ്. സുഹാസ് യോഗത്തിൽ പറഞ്ഞു.സ്വയം സന്നദ്ധരായി വരുന്ന വരെയാണ് മതിലിൽ അണിചേർക്കുക. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലളികൾ, കർഷകത്തൊഴിലാളികൾ, സമുദായ സംഘടന പ്രവർത്തകർ, ആശ വർക്കർമാർ, വനിത തൊഴിലാളികൾ, അധ്യാപകർ, മത്സ്യത്തൊഴിലാളി വനിതകൾ തുടങ്ങി സമൂഹത്തിന്റെ നാനാവിഭാഗത്തിൽപ്പെട്ടവർ മതിലിൽ പങ്കാളികളാകും.

കുടുംബശ്രീ 768 സി.ഡി.എസ് പൊതുസഭകൾ വിളിച്ച് ചേർത്ത് ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കി. പോസ്റ്റർ പ്രദർശനം, വാർഡുതലജാഥ എന്നിവയെല്ലാം കുടുംബശ്രീ അംഗങ്ങൾ സംഘടിപ്പിച്ചു വരുന്നതായി പ്രതിനിധികൾ അറിയിച്ചു. 2150 അങ്കണവാടികളിൽ നിന്ന് വനിത ജീവനക്കാർ മതിലിൽ പങ്കാളിയാകും. ആശ വർക്കർമാരും വനിത മതിലിന്റെ ഭാഗമാക്കുമെന്ന് സംഘാടനഭാരവാഹികൾ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കുതിന് സജ്ജീകരണങ്ങൾ പൂർത്തിയാക്കിവരുന്നതായി പ്രതിനിധി യോഗത്തിൽ പറഞ്ഞു.