റൂസ പദ്ധതിയുടെ ഭാഗമായി കേരളത്തിന് അനുവദിച്ച മോഡൽ ഡിഗ്രി കോളേജ് വയനാട്ടിലെ മാനന്തവാടി താലൂക്കിൽ പെരിയ വില്ലേജിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 12 കോടി രൂപ ചെലവിലാണ് കോളേജ് സ്ഥാപിക്കുന്നത്.

സർവകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തിൽ രാജ്യത്ത് ആരംഭിച്ച പദ്ധതിയാണ് രാഷ്ട്രീയ ഉഛതാർ ശിക്ഷ അഭിയാൻ (റൂസ). കോളേജ് സ്ഥാപിക്കുന്നതിന് പെരിയയൽ ആരോഗ്യവകുപ്പിന്റെ കൈവശമുളള സ്ഥലത്തിൽ 10 ഏക്ര വിട്ടുകൊടുക്കാൻ തീരുമാനിച്ചു. യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ രാജീവ് സദാനന്ദൻ, ഡോ. വിശ്വാസ് മേത്ത എന്നിവർ പങ്കെടുത്തു.