സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചക്കരോത്ത്കുളം സ്റ്റേഷനറി വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാകുന്നതിന് ജീവനക്കാരുടെ സംഘടനകള്‍ നല്ല പങ്കാണ് വഹിക്കുന്നത്. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫയലില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണം. അതിനാവശ്യമായ ഭൗതിക സാചര്യവരും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. ഭൂരിപക്ഷം ജീവനക്കാരുടെയും പ്രവര്‍ത്തനം മെച്ചപ്പെട്ടതാണ്. എന്നാല്‍ അപൂര്‍വ്വ ചില ജീവനക്കാരെങ്കിലും മുട്ടാപോക്ക് കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഒറ്റപ്പെട്ടതാണെങ്കിലും ഇത് നിസാരമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം സുതാര്യമായി ലഭിക്കുന്നതിനാണ് ഇ ഫയലിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. ഫയല്‍ കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കുന്നതിന് ഇതോടൊപ്പം തന്നെ ബയോമെട്രിക് അറ്റന്റന്‍സ് സംവിധാനവും വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മഹാപ്രളയകാലത്ത് സര്‍ക്കാര്‍ സര്‍വ്വീസ് മേഖല അത്യന്തം ഉണര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇങ്ങനെ സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്ന് ഉയര്‍ന്നുളള പ്രവര്‍ത്തനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സ്റ്റേഷനറി ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ഇ-ഓഫീസ് സംവിധാനം നടപ്പാക്കുമെന്ന് വൈകാതെ പൂര്‍ത്തിയാകും. ഡോര്‍ ടു ഡോര്‍ ഡെലിവറി സംവിധാനം മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു.
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ സ്വാഗതവും അസി. സ്റ്റേഷനറി കണ്‍ട്രോളര്‍ കെ.എസ് രമേഷ് കുമാര്‍ നന്ദിയും പറഞ്ഞു. സ്റ്റേഷനറി കണ്‍ട്രോളര്‍ സി. ശ്യാമളവല്ലി ആമുഖ പ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംങ് എഞ്ചിനീയര്‍ ജി.എസ്.ദിലീപ് ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാഷ്ട്രീകക്ഷി നേതാക്കളായ പി, മോഹനന്‍മാസ്റ്റര്‍, കെ ലോഹ്യ, മാധവന്‍, സി. സത്യചന്ദ്രന്‍ സംബന്ധിച്ചു. ജില്ലാ പോലീസ് മേധാവി എസ്. കാളിരാജ് മഹേഷ്‌കുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ഗോകുല്‍ദാസ് ഡെപ്യൂട്ടി സ്റ്റേഷനറി കണ്‍ട്രോളര്‍ കെ.കെ മുരളീധരന്‍ സന്നിഹിതരായിരുന്നു.