കൊച്ചി:   ചേരാം ചേരാനല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ പതിമൂന്നാമത്തെ വീടിന് സിനിമാതാരം സംയുക്ത മേനോൻ തറക്കല്ലിട്ടു. ഫെഡറൽ ബാങ്കാണ് വീടിന്റെ സ്പോൺസർ
ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡിൽ  വിധവയായ പ്രജിത കാട്ടിത്തറയുടെ വീടാണ് നിര്‍മ്മിച്ച് നല്കുന്നത്. രണ്ടു കുഞ്ഞു മക്കളൂം പ്രായമായ അമ്മയുമാണ് ഇവിടെ താമസിക്കുന്നത്. പ്രളയത്തിൽ വെള്ളം കയറി വീട് പൊളിഞ്ഞ് വീഴാറായ അവസ്ഥയിലായിരുന്നു.
 നാനൂറ്റി നാൽപ്പതിയേഴ്  ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മ്മിച്ച് നല്കുന്നത്. രണ്ട് കിടപ്പുമുറികളും, അടുക്കളയും, ശുചിമുറിയും അടക്കം മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ച് എത്രയും വേഗം താക്കോൽ ദാനം നടത്തും. തണൽ ഭവന പദ്ധതിയുടെ ഭാഗമായി ഇതിനകം  തന്നെ നാല് വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോൽ ദാനം നടത്തി. തണൽ ഭവന പദ്ധതിയിലെ അഞ്ചാമത്തെ വീടിന്‍റെ താക്കോൽ ദാനം ജനുവരി 4 വെള്ളിയാഴ്ച്ച  ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരാനല്ലൂര്‍ ബ്ലായിക്കടവിൽ വെച്ച് നടത്തുമെന്നും ഹൈബി ഈഡന്‍ എം.എൽ.എ പറഞ്ഞു.
ഹൈബി ഈഡന്‍ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ഫെഡറൽ ബാങ്ക് റീജിയണൽ  ഹെഡ് ജോയ് പോള്‍, സി.എസ്.ആര്‍ വിഭാഗം മാനേജര്‍ ജയ്മോന്‍ അടപ്പൂര്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, വൈസ് പ്രസിഡന്‍റ് സി.കെ രാജു, ബ്ലോക്ക് മെമ്പര്‍ വിന്‍സി ഡേറിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: തണൽ ഭവന പദ്ധതിയിലെ പതിമൂന്നാമത്തെ വീടിന് സിനിമാതാരം സംയുക്ത മേനോൻ തറക്കല്ലിടുന്നു.