ആലപ്പുഴ : ഐ ആം ഫോർ ആലപ്പിയുടെ വിജയഗാഥ തുടരുന്നു.പ്രളയത്തിൽ കറവപശുക്കളെ നഷ്ടപ്പെട്ട പ്രളയബാധിതരായ രണ്ടുപേർക്കുകൂടി ഡൊണേറ്റ് എ കാറ്റിൽ പദ്ധതി പ്രകാരം പശുക്കളെ വിതരണം ചെയ്തു. സബ് കളക്ടർ വി.ആർ കൃഷ്ണ തേജയുടെ സാന്നിധ്യത്തിൽ ആലപ്പുഴ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രമുഖ സിനിമാ താരം മല്ലിക സുകുമാരൻ പശുക്കളെ വിതരണം ചെയ്തു്. സിനിമാ താരം പൃഥ്വിരാജും, ആന്ധ്രപ്രദേശ് റൂറൽ ഡവലപ്‌മെന്റ് ട്രസ്റ്റുമാണ് പശുക്കളെ സംഭാവനയായി നൽകിയത്. വെളിയനാട് ബ്ലോക്കിലെ മറിയാമ്മ ചാക്കോ, ആര്യാട് ബ്ലോക്കിലെ നിഷാദ് എന്നിവർക്കാണ് കവ പശുക്കളെ വിതരണം ചെയ്തത്.
ക്ഷീരമേഖലയിലെ പ്രളയ ദുരിതാശ്വാസ സമിതിയുടെ നേതൃത്വത്തിൽ ഡൊണേറ്റ് എ കാറ്റിൽ പരിപാടിയുടെ പതിനഞ്ചാം ഘട്ട വിതരണ ഉദ്ഘാടനമായിരുന്നു ഇത്. ഇതോടെ ജില്ലയിലെ 74 കർഷകർക്കാണ് വിവിധ ദാതാക്കളുടെ സഹായത്തോടെ പശുക്കളെ വിതരണം ചെയ്തത്. പദ്ധതി പ്രകാരം 133 ക്ഷീര കർഷകർക്ക്് കറവപശുക്കളെ ലഭിക്കും. ദാനം ചെയ്യാനുദ്ദേശിക്കുന്നത്. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.ജി.ശ്രീലത, ക്ഷീരമേഖലയിലെ ജില്ലാ പ്രളയ ദുരിതാശ്വാസ സമിതി ചെയർമാൻ വി. ധ്യാനസുതൻ, അസി.ഡയറക്ടർ സി.ഡി. ശ്രീലേഖ ,മുൻസിപ്പൽ കൗൺസിലർമാരായ കവിത.എ.എസ്, പ്രസന്ന ചിത്രകുമാർ, ,ക്ഷീര വികസന ഓഫീസർമാരായ കെ. രാജി, സുനിത.പി. ഗീത.എസ്, എസ്.ശ്രീജ, സെൽമ ബീവി തുടങ്ങിയവർ പങ്കെടുത്തു.