മാവേലിക്കര: പ്രളയത്തിനു ശേഷം സംസ്ഥാന സർക്കാരിന്റെ നവകേരള നിർമ്മാണത്തിന്റെ ഭാഗമായുള്ള കെയർ ഹോം പദ്ധതിയിൾ ഉൾപ്പെടുത്തി മാവേലിക്കര പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു.ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് തുമ്പള്ളൂർ വീട്ടിൽ മോഹനനാണ് വീട് നിർമ്മിക്കുന്നത്, ബാങ്ക് പ്രസിഡന്റ് ജി.ഹരിശങ്കർ തറക്കല്ലിട്ടു.ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭരപണിക്കർ, ബാങ്ക് വൈസ് പ്രസിഡന്റ് ജി.രാജമ്മ, ഭരണ സമിതി അംഗം ടി.പി ഗോപാലൻ, സെക്രട്ടറി കൃഷ്ണകുമാരി തുടങ്ങിയവർ പങ്കെടുത്തു.