ആലപ്പുഴ: 2019 വർഷത്തെ നീറ്റ്, എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒരു മാസത്തെ ക്രാഷ് കോച്ചിങാണ് നൽകുക. താൽപ്പര്യമുള്ളവർ പേര്, വിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പഠിക്കുന്നതിനുള്ള സമ്മതപത്രം, പ്ലസ് വൺ പരീക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്ലസ് ടൂ പരീക്ഷയുടെ ഇതുവരെയുള്ള മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ഈമാസം 29ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിലാസം: ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, രണ്ടാം നില, പുനലൂർ-691305.