ആലപ്പുഴ: കുഴൽമന്ദം ഗവ.ഐ.ടി.ഐയിൽ 2019 ജനുവരി ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടർ കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസം ദൈർഘ്യമുള്ള കോഴ്സിൽ പ്രാക്ടിക്കലിന് പ്രാധാന്യം നൽകി ലിഫ്ററ് പൂർണ്ണമായും ഫിറ്റു ചെയ്യാൻ പഠിപ്പിക്കുന്നു. കോഴ്സിന്റെ അവസാനത്തിൽ വിദേശ കമ്പനികളെ ഇന്റർവ്യൂ നടത്തി പ്ലേസ്‌മെന്റ് നടത്തും. സ്വദേശത്തും വിദേശത്തും തൊഴിൽ ലഭ്യമാക്കുന്നതിന് സൗകര്യം ചെയ്യും. 18 തികഞ്ഞ പ്ലസ്ടുകാർക്ക് അപേക്ഷിക്കാം. ആദ്യം വരുന്ന 30 പേർക്കാണ് ആദ്യ ബാച്ചിലേക്ക് പ്രവേശനം. കൂടുതൽ വിവരത്തിന് ഫോൺ: 04922273888, 9446360105.