എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 19-ാം തീയതി കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ‘നിയുക്തി 2019’ എന്ന പേരില്‍ മെഗാ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. ഈ മേളയില്‍ ഐറ്റി, സാങ്കേതിക, വിപണന മേഖലകളിലേയും, ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്മെന്റ് മേഖലകളിലേയും പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കും. ജോബ്ഫെയറില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍വര്‍ഷത്തെപ്പോലെ തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfestkerala.gov.in എന്ന പേരില്‍ വെബ്സൈറ്റ് തുറന്നിട്ടുള്ളതാണ്. മേളക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുരോഗമിച്ചു വരുന്നു. 18-40 പ്രായപരിധിയിലുള്ള പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡ് ആയി വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷന്റെ എണ്ണം 10,000 ആകുന്ന മുറയ്ക്ക് ണലയശെലേ മുഖേനയുള്ള രജിസ്ട്രേഷന്‍ അവസാനിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസ്സും ട്രെയിനിംഗും എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നല്‍കുന്നതാണ്. ജോബ്ഫെസ്റ്റിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.jobfestkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.