കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് 25-ാം ഘട്ടം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കാവുംമന്ദത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിര്‍വഹിച്ചു. പ്രദേശവാസിയായ ജോസ് കുര്യന്റെ കന്നുകാലി ഫാമില്‍ നടന്ന ചടങ്ങില്‍ തരിയോട് ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് എം.ടി. ജോണി അധ്യക്ഷത വഹിച്ചു. മാരകമായ കുളമ്പുരോഗം ക്ഷീരകര്‍ഷകര്‍ക്കുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ചും പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മീര മോഹന്‍ദാസ് വിശദീകരിച്ചു. ചടങ്ങില്‍ ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിന്നി ജോസഫ്, തരിയോട് വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
