കൊച്ചി: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച പറവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിൽ വിവരശേഖരണം നടത്തിയ വിദ്യാർത്ഥികൾക്ക് അനുമോദന പത്രം വിതരണം ചെയ്തു. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ വിവര ശേഖരണം സമയബന്ധിതമായി പൂർത്തീകരിച്ച് മാതൃകയായ എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ 72 വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കാണ് അനുമോദന പത്രം വിതരണം ചെയ്തത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.എ രശ്മി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെന്റ് ആൽബർട്സ് കോളജിലെ അധ്യാപകനായ ഡോ. ബാബു എം.സി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ശ്രീദേവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ, ബ്ലോക്ക് വ്യവസായ ഓഫീസർ തരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.