ആലപ്പുഴ: ജില്ലയിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഈ മാസം 25ന് രാവിലെ 10ന് ആലപ്പുഴ സർക്കാർ ഗസ്റ്റ്ഹൗസിൽ അദാലത്ത് നടത്തും. അദാലത്തിൽ പങ്കെടുക്കാൻ കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേദിവസം രാവിലെ 10ന് ഗസ്റ്റ്ഹൗസിൽ ഹാജരാകണം.