ആലപ്പുഴ:ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ യുവജനതയ്ക്കായുളള പരിശീലന കേന്ദ്രത്തിൽ ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പാസ്വേഡ് ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് സഹവാസ ക്യാമ്പ് ജനുവരി 21,22 തീയതികളിൽ താമരക്കുളം വി.വി.എച്ച്.എസ്.എസിൽ നടത്തും. ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത വിദ്യാർഥികൾ ജനുവരി 21 ന് രാവിലെ ഒമ്പതിന് സ്‌കൂളിൽ എത്തണം.
