ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന നീന്തൽ പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് നടവയലിൽ ആരംഭിച്ചു. എഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് പരിശീലനത്തിൽ മുൻഗണന. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി. ഇസ്മായിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം വി.എം തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.എം മേരി, നടവയൽ ഹയർസെക്കന്ററി സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.കെ പൗലോസ്, കോ- ഓഡിനേറ്റർ റോയി മാത്യു തുടങ്ങിയവർ സംസാരിച്ചു.