നെടുമ്പാശ്ശേരി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ നിർണയ ക്യാമ്പ് നടത്തി. ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി മൂന്നു ലക്ഷം രൂപയാണ് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി പഞ്ചായത്തിൽ വകയിരുത്തിയിട്ടുള്ളത്. ഇയർഫോൺ, വീൽ ചെയർ,വാക്കർ ,വാക്കിംഗ് സ്റ്റിക്ക് എന്നീ ഉപകരണങ്ങളാണ് നൽകുന്നത്. തിരിച്ചറിയൽ കാർഡുകളുള്ള ഭിന്നശേഷി ക്കാരെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനം ചെയ്തു. എൻ വി ബാബു അധ്യക്ഷത വഹിച്ചു. ഷീല ബഹന്നാൻ, ലിസി ജോസ്, ആനി കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോ.റിൻ സി, പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോ. ദീപ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെൽട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.