കാക്കനാട്: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള എറണാകുളം മഹിളാ മന്ദിരത്തിലെ താമസക്കാര്‍ക്ക് അധിക പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 30 നും 50 നും മധ്യേ. രാത്രിയിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 15 വൈകിട്ട് അഞ്ചു മണിക്കകം മഹിളാ മന്ദിരം, പൂണിത്തുറ പിഒ, ചമ്പക്കര, 682038 എന്ന വിലാസത്തില്‍ അയയ്ക്കുക. അപേക്ഷ യില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.