കൊച്ചി: ചേരാം ചേരാനെല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ പത്തൊൻപതാമത്തെ വീടിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തറക്കല്ലിട്ടു . കേരള മര്‍ച്ചന്‍റ്സ് ചേംബര്‍ ഓഫ് കൊമേഴ്സാണ് 19-ാമത്തെ വീടിന്‍റെ സ്പോണ്‍സര്‍. പ്രളയ പുനര്‍നിര്‍മ്മാണ പ്രക്രിയകളി സുമനസുകളുടെയും സംഘടന കളുടേയും ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡി റാഫേൽ ചാലോനയുടെ വീടാണ് നിര്‍മ്മിച്ച് നല്കുന്നത്. നിലവിൽ അഞ്ച് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച് താക്കോൽ കൈമാറിയെന്ന് ഹൈബി ഈഡൻ എം.എൽ .എ പറഞ്ഞു.

കേരള മര്‍ച്ചന്‍റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് വി.എ യൂസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങി ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് സഗീര്‍, ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ കാപ്ഷൻ : ചേരാം ചേരാനെല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ പത്തൊൻപതാമത്തെ വീടിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തറക്കല്ലിടുന്നു